ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി നടത്തുന്ന ക്രിസ്തുമസ് മ്യൂസിക്കല്‍ പ്രോഗ്രാം ഹെവന്‍ലി ട്രമ്പറ്റ് ഇന്ന് (ശനിയാഴ്ച) വൈകിട്ട് നാല് മണിക്ക് ന്യൂയോര്‍ക്ക് സീറോ മലങ്കര കാത്തലിക് എപ്പാര്‍ക്കി ഓഡിറ്റോറിയത്തില്‍.
ഭദ്രാസനത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ആക്റ്റീവിറ്റി കമ്മിറ്റിയും സഭയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സും സംയുക്തമായാണ് ഹെവന്‍ലി ട്രംമ്പറ്റ് എന്ന ക്രിസ്തുമസ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് ഉദ്ഘാടനം ചെയ്യുന്ന സംഗീത സായാഹ്നത്തില്‍ മലങ്കര കത്തോലിക്ക സഭയുടെ ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മുഖ്യാതിഥിയായിരിക്കുമെന്ന് മാര്‍ത്തോമ്മ നോര്‍ത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാം അറിയിച്ചു.