ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ക്‌നാനായ സോഷ്യല്‍ ക്ലബ്ബിന്റെ (എച്ച്.കെ.എസ്.സി) പുതിയ ഭാരവാഹികളായി സണ്ണി കാരിയ്ക്കല്‍- പ്രസിഡന്റ്, ജോസ് ഇഞ്ചേനാട്ടില്‍- ജനറല്‍ സെക്രട്ടറി, ഫിലിപ്പ് കരിശേരിയ്ക്കല്‍- ട്രഷറര്‍, തങ്കച്ചന്‍ തയ്യില്‍- വൈസ് പ്രസിഡന്റ്, സുനില്‍ തോട്ടപ്ലാക്കില്‍- ജോ. സെക്രട്ടറി, ഷാജു ചക്കുങ്കല്‍- ജോ. ട്രഷറര്‍, ജയന്‍ കൊച്ചുപുത്തന്‍പുര- കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ചുമതലയേറ്റു.
അപ്നാബസാര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഫിലിപ്പ് കരിശേരിയ്ക്കല്‍ കണക്ക് അവതരിപ്പിച്ചു. പുതിയ അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തി. രണ്ടുമാസം കൂടുമ്പോള്‍ കൂട്ടായ്മ നടത്തുന്നതിനും കുടുംബസംഗമങ്ങള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
ഹ്യൂസ്റ്റണ്‍ ക്‌നാനായ സോഷ്യല്‍ ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
