ന്യൂഡല്‍ഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനും മറ്റ് നേതാക്കള്‍ക്കുമെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ഡല്‍ഹി റോസ് അവന്യൂ കോടതി. 2019ല്‍ ദ്വാരകയില്‍ വലിയ പാര്‍ട്ടി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് കോടതി നിര്‍ദേശം.
കെജ്രിവാളിന് പുറമേ എ എ പി നേതാക്കളായ ഗുലാബ് സിംഗ്, നിതിക ശര്‍മ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം നല്‍കിയത്. മാര്‍ച്ച് 18നകം കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഡല്‍ഹി പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പര്‍വേഷ് വര്‍മ്മയോട് പരാജയപ്പെട്ട അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ നിലവില്‍ ജാമ്യത്തിലാണ്.