കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഗവര്‍ണറുമായും മുഖ്യമന്ത്രിയായും കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഗവര്‍ണറുമായും മുഖ്യമന്ത്രിയായും  കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി


ന്യൂഡല്‍ഹി: കേന്ദ്രധനവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ച്ച രാവിലെ ഒന്‍പതോടെ കേരള ഹൗസില്‍ എത്തിയ കേന്ദ്രമന്ത്രിയെ   മുഖ്യമന്ത്രി പിണറായി വിജയന്‍,  കെ.വി തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം  പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്‌