ചരിത്രമായി ക്‌നാ എസ്‌കേപ്പ് 5.0

ചരിത്രമായി ക്‌നാ എസ്‌കേപ്പ് 5.0


ഷിക്കാഗോ: ടിവിയും ഫോണുകളും ഒക്കെ മാറ്റി വച്ച് സ്‌കൂള്‍ അവധിക്കാലത്ത് സൗഹൃദങ്ങളുടെയും അറിവുകളുടെയും ലോകത്തേക്ക് കുട്ടികള്‍ നടത്തുന്ന എസ്‌കേപ്പ് എന്ന നിലയിലാണ് 2021ല്‍ ഷിക്കാഗോ കെസിഎസ്  ക്‌നാ എസ്‌കേപ്പ് ആരംഭിക്കുന്നത്. പരിപാടികളുടെ വൈവിധ്യം കൊണ്ട് കുട്ടികള്‍ക്ക് പെട്ടന്ന് തന്നെ പ്രിയങ്കരമായി മാറിയ ഈ പരിപാടിയുടെ അഞ്ചാം സീസണ്‍ ജൂണ്‍ 11 മുതല്‍ വരെ 14 ഡിസ്‌പ്ലൈന്‍സ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ടു. 1 മുതല്‍ 8 വരെ കഌസ്സുകളില്‍ പഠിക്കുന്ന 230 കുട്ടികള്‍ ഈ വര്‍ഷത്തെ ക്യാമ്പില്‍ പങ്കെടുത്തു. പ്രസിഡന്റ് ജോസ് ആനമല, ക്യാമ്പ് ഡയറക്ടര്‍ ലിന്‍സണ്‍ കൈതമല എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ നാല് ദിവസത്തെ സമ്മര്‍ ക്യാമ്പിന്റെ  വിജയത്തിനായി പ്രവര്‍ത്തിച്ചു.
 നോര്‍ത്ത് അമേരിക്കയിലെ തന്നെ ഇത്തരത്തില്‍ ഉള്ള ഏറ്റവും വലിയ ഇവന്റ് ആയാണ് ക്‌നാ എസ്‌കേപ്പ് അറിയപ്പെടുന്നത്. പ്രശസ്ത കാത്തലിക്  ഇന്‍ഫ്‌ലുന്‍സര്‍ പോള്‍ കിം, ഡോ. സുനില്‍ കപ്പടാംകുന്നേല്‍, ആര്‍മി ഓഫീസര്‍ ജിമ്മി താന്നികുഴുപ്പില്‍, അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ, ഷിക്കാഗോ പോലീസ് ഓഫീസര്‍ കിഷോര്‍ കണ്ണാല, ഫാ ബിന്‍സ് ചേത്തലില്‍ തുടങ്ങി നിരവധി പ്രമുഖര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ബൈക്ക് സ്റ്റണ്ടുകള്‍ വഴി ആന്റി ഡ്രഗ്‌സ് ആന്റി ബുള്ളിയിങ് ക്യാമ്പയിന്‍ നടത്തിയ ആങത ഷോ ഏറെ ശ്രദ്ധേയമായി. നെയ്തന്‍ കാരപ്പള്ളില്‍, അലിയ കൈതമലയില്‍ എന്നിവരെ ബെസ്റ്റ് ക്യാമ്പര്‍മാരായി ക്യാമ്പംഗങ്ങള്‍ തിരഞ്ഞെടുത്തു. 

മാറ്റ് വിളങ്ങാട്ടുശേരി, ഷാജി പള്ളിവീട്ടില്‍, ടീന നേടുവാമ്പുഴ, ക്രിസ് കട്ടപ്പുറം, ഫെലിക്‌സ് പൂത്തൃക്കയില്‍, ജെറ്റ്‌സി ഇടിയാലില്‍, ജോമി ഇടയാടിയില്‍, ബെക്‌സി പൂവന്തറ, ഐമ പുതിയേടത്തു, മഹിമ കാരാപ്പള്ളില്‍, വിനീത പെരികലം, ആന്‍ മറ്റത്തില്‍, മരിയ കുന്നുംപുറത്തു, എലിസബത്ത് പുഴക്കരോട്ട്, സാന്ദ്ര ഒറ്റകുന്നേല്‍  തുടങ്ങിയവര്‍ വിവിധ കമ്മറ്റികള്‍ക്കു നേതൃത്വം നല്‍കി.