മറിയം സംഗമം ആത്മീയ ഉണര്‍വാക്കി ബെന്‍സന്‍വില്‍ ഇടവക

മറിയം സംഗമം ആത്മീയ ഉണര്‍വാക്കി ബെന്‍സന്‍വില്‍ ഇടവക


ഷിക്കാഗോ:  ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരി. കന്യകാ മറിയത്തിന്റെ പിറവിത്തിരുന്നാളിനോടനുബന്ധിച്ച് മേരി നാമധാരികളുടെ 'മറിയം' സംഗമം നടത്തി. വിവിധ കൂടാരയോഗങ്ങളിലെ സ്ത്രീജനങ്ങളുടെ നേതൃത്വത്തിലാണ് പരിശുദ്ധമാതാവിന്റെ പിറവിത്തിരുന്നാള്‍ ഏറ്റെടുത്ത് നടത്തിയത്. ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും  മരിയന്‍ പ്രദക്ഷിണവും കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. വിമെന്‍സ്മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കി. ഈ വര്‍ഷം പ്രത്യേകമായി നടത്തിയ മറിയം സംഗമം ഏവരിലും കൂടുതല്‍ ആത്മീയ ഉണര്‍വ് പകര്‍ന്നു. വിമെന്‍സ് മിനിസ്ട്രിയുടെ സമര്‍പ്പണബുദ്ധിയോടെയുള്ള  ഇത്തരംപ്രവര്‍ത്തനങ്ങള്‍ ഇടവക സമൂഹത്തിന്റെ ആത്മീയവളര്‍ച്ചയ്ക്ക് കൂടുതല്‍ ഉപകരിക്കുമെന്ന് മേഴ്‌സി ചെമ്മലക്കുഴിയുടെ നേതൃത്വത്തിലുള്ള വിമെന്‍സ്മിനിസ്ട്രിയെ അഭിനന്ദിച്ചുകൊണ്ട് ഫാ.ബിന്‍സ് ചേത്തലില്‍ അറിയിച്ചു.