മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സിന് വ്യാഴാഴ്ച തുടക്കം

മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സിന് വ്യാഴാഴ്ച തുടക്കം


ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 35-ാമത് ഫാമിലി കോണ്‍ഫറന്‍സിന് വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ തുടക്കമാകും. നാളെ മുതല്‍ ആറാം തിയ്യതി ഞായറാഴ്ച്ച വരെ (ജൂലൈ 3 മുതല്‍ 6 വരെ) ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡിലുള്ള മാരിയറ്റ് ഹോട്ടലില്‍ നടത്തുന്ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോണ്‍ഫറന്‍സില്‍ 650 ഡെലിഗേറ്റ്‌സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നോര്‍ത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാര്‍ പൗലോസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ സമ്മേളനത്തിലെ മുഖ്യ പ്രസംഗകരായ അടൂര്‍ ഭദ്രാസന ബിഷപ് മാത്യൂസ് മാര്‍ സെറാഫിം, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഇന്ത്യ മിനിസ്ട്രിസ് സ്ഥാപകരായ ഡോ. പി സി മാത്യു, സിബി മാത്യു, ന്യൂയോര്‍ക്ക് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ്-3 ലെ പ്രതിനിധി കോണ്‍ഗ്രസ്സമാന്‍ തോമസ് സൗസി,  മാര്‍ത്തോമ്മാ സഭ ട്രസ്റ്റി അന്‍സില്‍ സഖറിയാ കോമാട്ട് എന്നിവര്‍ പങ്കെടുക്കും.

എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന കാഴ്ചപ്പാടില്‍ ഫാമിലി ട്രാക്ക്, യുവജനങ്ങള്‍, കുട്ടികള്‍ എന്നിങ്ങനെയുള്ള ട്രാക്കുകളോടൊപ്പം ഇദംപ്രഥമമായി അമേരിക്കയില്‍ ജനിച്ചുവളര്‍ന്നവര്‍ക്കായുള്ള പ്രത്യേക അഡള്‍ട്‌സ് ട്രാക്ക്, ഭിന്നശേഷിയുള്ളവര്‍ക്കായി ഹോപ് ട്രാക്ക്  എന്നിങ്ങനെ അധികമായി രണ്ടു ട്രക്കുകള്‍ കൂടി  ഇപ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ തീം ''കുടുംബം: വിശ്വാസഭൂമിക'' എന്നതാണ്.

അഡള്‍ട്ട്/ യൂത്ത്/ ചില്‍ഡ്രന്‍ ട്രാക്കുകള്‍ക്ക് മുഖ്യ പ്രസംഗകരോടൊപ്പം വിവിധ സെഷനുകള്‍ക്ക് ടോം ഫിലിപ്പ്, ഡോ. സുസന്‍ തോമസ്, ഡോ. ഷിബി എബ്രഹാം, ഡോ. ബെറ്റ്‌സി ചാക്കോ, റവ. റോബിന്‍ വര്‍ഗീസ്, റവ. ജോണ്‍ വില്‍സണ്‍, റവ. തോമസ് ബി, റവ. റെജിന്‍ രാജു, റവ. ഡെന്നിസ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനു ആതിഥ്യം നല്‍കുന്നത് നോര്‍ത്ത് ഈസ്റ്റ് ആര്‍ എ സി ആകുന്നു.

കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി ഭദ്രാസന ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷനും റവ. ഡോ. പ്രമോദ് സഖറിയ (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് -ഷാജി (ജനറല്‍ കണ്‍വീനര്‍), കുര്യന്‍ തോമസ് (ട്രഷറര്‍), ബെജി റ്റി ജോസഫ് (അക്കൗണ്ടന്റ്), റവ. ജോയല്‍ എസ്സ് തോമസ്, (ഭദ്രാസന സെക്രട്ടറി), ജോര്‍ജ് പി ബാബു (ഭദ്രാസന ട്രഷറര്‍), റവ. ക്രിസ്റ്റോഫര്‍ പി ഡാനിയേല്‍ എന്നിവരുള്‍പ്പെട്ട വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍ പേഴ്‌സണ്‍മാരായി റവ. ജോസി ജോസഫ്, റവ. ജോണ്‍ ഫിലിപ്പ്, റവ. സാബു ഐസക്, റവ. ആശിഷ് തോമസ് ജോര്‍ജ്, റവ. ജോബിന്‍ ജോണ്‍, റവ. ബിജു പി സൈമണ്‍, റവ. എം സി വര്‍ഗീസ്, റവ. ബ്രസീന്‍ കെ മോന്‍, റവ. എബ്രഹാം വര്‍ഗീസ്, റവ. പി എം തോമസ്, റവ. ഡോ. മോനി മാത്യു, റവ. ടി കെ ജോണ്‍, റവ. ജെയ്സണ്‍ വര്‍ഗീസ് എന്നിവരും കണ്‍വീനര്‍മാരായി ശാമുവേല്‍ കെ ശാമുവേല്‍, സി വി സൈമണ്‍കുട്ടി, ഡോ. ജോണ്‍ കെ തോമസ്, ജിജി ടോം, റോയ് സി തോമസ്, സജി ജോര്‍ജ്, ജിബി പി മാത്യു, റിനു വര്‍ഗീസ്, ബിജു ചാക്കോ, കോരുത് മാത്യു, ചെറിയാന്‍ വര്‍ഗീസ്, ഷേര്‍ളി തോമസ്, ഡോ. ബെറ്റ്‌സി മാത്യു, സ്‌നേഹ ഷോണ്‍, സൂസന്‍ ചെറിയാന്‍ വര്‍ഗീസ്, നീതി പ്രസാദ്, ജേക്കബ് ചാക്കോ, വര്‍ഗീസ് പി വര്‍ഗീസ്, തോമസ് ബിജേഷ്, ഷാജു സാം എന്നിവരും പ്രവര്‍ത്തിക്കുന്നു.