ഹ്യൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ വാര്‍ഷിക പൊതുയോഗം ഹ്യൂസ്റ്റണില്‍ നടന്നു. പ്രസിഡന്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സൈമണ്‍ വാളാച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിന്‍സ് മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ തോമസ് മാമ്മന്‍ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ആഗസ്ത് 21 മുതല്‍ 24 വരെ ഡാളസില്‍ നടക്കുന്ന പതിനഞ്ചാമത് ബിനയല്‍ കോണ്‍ഫറന്‍സിലും മെയ് 17, 18, 19 തിയ്യതികളില്‍ ന്യൂജഴ്‌സിയില്‍ നടക്കുന്ന റീജയണല്‍ കോണ്‍ഫറന്‍സിലും പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാനും സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
മലയാളി അസോസിയേഷന്‍ ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോയി മാത്യുവിനേയും ബോര്‍ഡ് അംഗം ജിന്‍സ് മാത്യുവിനേയും യോഗം അഭിനന്ദിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ 2026- 28ലേക്കുള്ള പുതിയ ഭാരവാഹികളായി സൈമണ്‍ വാളാച്ചേരി (ചെയര്‍മാന്‍), സജി ബി പുളിമൂട്ടില്‍ (പ്രസിഡന്റ്), ബിബി പാറയില്‍ (സെക്രട്ടറി), തോമസ് മാമ്മന്‍ (ട്രഷറര്‍), ജിന്‍സ് മാത്യു (വൈസ് ചെയര്‍മാന്‍), സന്തോഷ് ഐപ്പ് (വൈസ് പ്രസിഡന്റ്), ജോഷി മാത്യു (ജോ സെക്രട്ടറി), ജോസ് റെയ്മണ്ട് (ജോ ട്രഷറര്‍) അജു ജോണ്‍ (പബ്ലിക്ക് റിലേഷന്‍സ് ചെയര്‍മാന്‍), ജിനുമോന്‍ തോമസ്, സുബിന്‍ കുമാരന്‍, വല്‍സ ജോസ് (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), റോഹന്‍ മാത്യു, ജോണ്‍സണ്‍ കല്ലുമൂട്ടില്‍ എന്നിവരെ വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാരായും യോഗം തെരഞ്ഞെടുത്തു.
മാത്യൂസ് മുണ്ടക്കന്‍, ജോജില ജോസഫ് എന്നിവര്‍ പുതിയ കമ്മിറ്റി അംഗങ്ങളെ അനുമോദിച്ച് സംസാരിച്ചു.
