നായര്‍ ബനവലന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

നായര്‍ ബനവലന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു


ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനമായ എന്‍ ബി എ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ 2025-26 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേറ്റു.

പ്രസിഡന്റ് ക്രിസ് തോപ്പില്‍, വൈസ് പ്രസിഡന്റ് ഡോ. കെ ചന്ദ്രമോഹന്‍, സെക്രട്ടറി രഘുവരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി രത്‌നമ്മ നായര്‍, ട്രഷറര്‍ പ്രദീപ് മേനോന്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള എന്നിവരും കമ്മിറ്റി അംഗങ്ങളായി ജയപ്രകാശ് നായര്‍, നാരായണന്‍ നായര്‍, പ്രഭാകരന്‍ നായര്‍, പ്രദീപ് ജി മേനോന്‍, രാധാമണി നായര്‍, സതീഷ് കലാത്ത്, സുശീലാമ്മ പിള്ള, സുരേന്ദ്രന്‍ നായര്‍ (ലോംഗ് ഐലന്റ്), സുരേന്ദ്രന്‍ നായര്‍ (വെസ്റ്റ് ചെസ്റ്റര്‍), തിലക് കേശവ പിള്ള, ഊര്‍മ്മിള റാണി നായര്‍ എന്നിവരുമാണ് ചുമതലയേറ്റത്.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ പേഴ്‌സണായി വനജ നായര്‍, റിക്കോര്‍ഡിംഗ് സെക്രട്ടറി അപ്പുക്കുട്ടന്‍ നായര്‍, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായി ജി കെ നായര്‍, കരുണാകരന്‍ പിള്ള, രാജഗോപാല്‍ കുന്നപ്പള്ളില്‍ എന്നിവരും ചുമതലയേറ്റു.