ഫിലഡല്‍ഫിയയില്‍ പമ്പയുടെ നേതൃത്വത്തില്‍ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷം

ഫിലഡല്‍ഫിയയില്‍ പമ്പയുടെ നേതൃത്വത്തില്‍ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷം


ഫിലഡല്‍ഫിയ: പെന്‍സില്‍വാനിയ അസോസിയേഷന്‍ ഓഫ് മലയാളീസ് ഫോര്‍ പ്രോസ്‌പെരിറ്റി ആന്‍ഡ് അഡ്വാന്‍സ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു.

ജൂണ്‍ 27ന് വൈകുന്നേരം 4 മണിക്ക് ഫിലഡല്‍ഫിയയിലെ ഗാലറിയ ബാന്‍ക്വറ്റ് ഹാളില്‍ നടക്കുന്ന ഈ പരിപാടിയില്‍ സമൂഹ ഐക്യവും സംസ്‌കാരപരമായ വൈവിധ്യവും ദേശസ്‌നേഹവും ഒരുമിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിരുന്നും ഉണ്ടായിരിക്കും. പ്രമുഖ രാഷ്ട്രീയ നേതാക്കളും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും.

ചടങ്ങില്‍ അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിന് പ്രവര്‍ത്തിച്ചിട്ടുള്ള അമേരിക്കന്‍ ഭരണ തന്ത്രജ്ഞരെയും സാമൂഹിക നേതാക്കളെയും ആദരിക്കും. 

സംഘടനയുടെ പ്രസിഡന്റ് അലക്സ് തോമസിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് ഓലിക്കല്‍, ജനറല്‍ സെക്രട്ടറി സുമോദ് തോമസ് നെല്ലികാല, അസോസിയേറ്റ് സെക്രട്ടറി അഭിലാഷ് ജോണ്‍, ട്രഷറര്‍ ജോയ് തട്ടാര്‍ക്കുന്നേല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കലാപരിപാടികള്‍ക്ക് രാജു പി ജോണ്‍ തോമസ് പോള്‍ എന്നിവര്‍ നേതൃത്വം നല്‍കുമ്പോള്‍ സിവിക് ആന്റ് ലീഗല്‍ വിഭാഗം സുദാ കര്‍ത്ത, ലിറ്റററി പ്രവര്‍ത്തനങ്ങള്‍ ഡോ. ഈപ്പന്‍ ഡാനിയല്‍, എഡിറ്റോറിയല്‍ ബോര്‍ഡ് ജോണ്‍ പണിക്കര്‍ എന്നിവര്‍ ഏകോപിപ്പിക്കുന്നു. ഐ ടി കോര്‍ഡിനേറ്ററായി മോഡി ജേക്കബ്, പ്രോഗ്രാം കോര്‍ഡിനേറ്ററായി സുരേഷ് നായര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു.

സമൂഹ പ്രവര്‍ത്തനങ്ങള്‍, യുവജന, വനിതാ, കായിക, ധനശേഖരണ തുടങ്ങിയ വിവിധ മേഖലകളില്‍ ഫിലിപ്പോസ് ചെറിയാന്‍, ജേക്കബ് കോര, വി വി ചെറിയാന്‍, രാജന്‍ സാമുവേല്‍, തമ്പി പോത്തന്‍, മോന്‍സണ്‍ വര്‍ഗീസ്, അലക്‌സ് ബാബു, റെവ. ഫിലിപ്‌സ് മോടയില്‍, എബി മാത്യു, ടിനു ജോണ്‍സന്‍, ജോണ്‍സണ്‍ യോഹന്നാന്‍, റേച്ചല്‍ തോമസ്, വത്സ തട്ടാര്‍കുന്നേല്‍, ജയ സുമോദ്, സെലിന്‍ ഓലിക്കല്‍ തുടങ്ങി നിരവധി അംഗങ്ങള്‍ സജീവമായി നേതൃത്വം നല്‍കുന്ന ഈ ആഘോഷം ഫിലഡല്‍ഫിയ മലയാളി സമൂഹത്തിന് ഒരു വലിയ സംഗമമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.