തിരുവനന്തപുരം: സി പി എം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബി ജെ പിയില്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അംഗത്വം സ്വീകരിച്ച വര്‍ക്കല ബ്ലോക്ക് മുന്‍ പ്രസിഡന്റും നിലവില്‍ ബ്ലോക്ക് അംഗവും ഒറ്റൂര്‍ ഡിവിഷന്‍ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബി ജെ പിയില്‍ ചേര്‍ന്നത്. വര്‍ക്കലയില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരരംഗത്തിറങ്ങും.
സി പി എമ്മിന്റെ മൂല്യച്യുതിയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് സ്മിത പ്രതികരിച്ചു. സി പി എമ്മില്‍ വ്യക്തി താത്പര്യവും സ്വാര്‍ഥ താത്പര്യവുമാണ് ഉള്ളതെന്നും മോഡിയുടെ വികസനം ആകര്‍ഷിച്ചതുകൊണ്ടാണ് ബി ജെ പിയിലേക്കെത്തിയതെന്നും സ്മിത പറഞ്ഞു.
