'പെട്രോസ്' പ്രദര്‍ശനം ഡാള്ളസില്‍

'പെട്രോസ്' പ്രദര്‍ശനം ഡാള്ളസില്‍


ഡാളസ്: ബൈബിളിലൂടെയുള്ള യാത്രയും അനുഭവങ്ങളും അപ്പസ്തോലന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള സമാനതകള്‍ വിശദീകരിക്കുകയും ചെയ്യുന്ന ഈ നാടകത്തില്‍ ആദ്യകാല ക്രൈസ്തവസഭയുടെ എറ്റവും ശ്രദ്ധേയരായ പ്രചാരകന്‍മാരില്‍ ഒരാളായിരുന്ന പത്രോസ് (പെട്രോസ്) കേന്ദ്ര കഥാപാത്രമാകുന്ന നാടകം ശനിയാഴ്ച വൈകുന്നേരം ഫ്രാര്‍മേഴ്സ് ബ്രാച്ചിലെ വെബ് ചാപ്ല്‍ റോഡിലെ ക്‌നാനായ ചര്‍ച്ചില്‍ പ്രദര്‍ശനം നടത്തുന്നു. ബൈബിളിലെ നീതിമാനായവരില്‍ പത്രോസിന്റെ പ്രാധാന്യത്തെക്കുറിച്ചു വിവരിക്കുന്നതിനോടൊപ്പം ഈ നാടകത്തിന്റ ഇതിവൃത്തവും കഥാപാത്രങ്ങളും സംഭാഷണങ്ങളും സുവിശേഷ സവിശേഷതകളുടെ സുപ്രധാന ഘടകങ്ങളായി പ്രേക്ഷകരില്‍ എത്തിക്കുകയും ചെയ്യുന്നു. നാടകത്തിന്റെ രചനയും സംവിധാനവും ബിജോയ് തെരുവത്തു, സഹ സംവിധാനം ചാര്‍ലി അങ്ങാടിച്ചേരില്‍ ആന്റ് ടോം ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. സംഗീതം സ്‌കറിയ ജേക്കബ്, പി ആര്‍ ഒ സൈമ്മന്‍ ചാമകാലയുമാണ്.