'വചനാഭിഷേക ധ്യാനത്തിന്റെ' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

'വചനാഭിഷേക ധ്യാനത്തിന്റെ' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


വാഷിംഗ്ടണ്‍: പ്രശസ്ത ആത്മീയ ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഡാനിയേല്‍ പൂവണ്ണത്തിലച്ചന്‍ നയിക്കുന്ന വചനാഭിഷേക ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 18 മുതല്‍ 20 വരെ മെരിലാന്റിലെ ലോറല്‍ ഹൈസ്‌കൂളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്.

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ 2005ല്‍  പുരോഹിതനായി അഭിഷിക്തനായി. തുടര്‍ന്ന് തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മിഷന്‍ പ്രദേശങ്ങളിലും ഇടവകകളിലും അജപാലന ശുശ്രൂഷ നിര്‍വ്വഹിച്ചു. തിരുവന്തപുരം മാര്‍ ഈവാനിയോസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒന്നാം റാങ്കോടുകൂടി ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ അച്ചന്‍ മാര്‍ ഇവാനിയോസ് കോളേജില്‍ അധ്യാപകനായും ക്യാമ്പസ് മിനിസ്ട്രിയുടെ ഡയറക്ടര്‍ ആയും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു.

കേരളത്തിലെ പ്രശസ്തരായ ധ്യാനഗുരുക്കന്മാരില്‍ ഒരാളാണ് ഡാനിയേല്‍ പൂവണ്ണത്തിലച്ചന്‍. അദ്ദേഹത്തിന്റെ ബൈബിള്‍ വ്യാഖ്യാനങ്ങളും വചനപഠന രീതികളും പ്രത്യേകിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭ വചനവര്‍ഷം ആചരിക്കുമ്പോള്‍ അദ്ദേഹം നയിക്കുന്ന 'ബൈബിള്‍ ഇന്‍ ഏ ഇയര്‍' എന്ന യൂട്യൂബ് പോഡ്കാസ്റ്റിലൂടെയുള്ള ബൈബിള്‍ പഠന പരമ്പരയും ശ്രദ്ധേയമാണ്.

തിരുവന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ കൂടിയായ അച്ചന്റെ നേതൃത്വത്തില്‍ ശക്തമായ പരിശുദ്ധാത്മാഭിഷേക ധ്യാനമാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ ദൈവകൃപയുടെയും ദൈവാനുഗ്രഹത്തിന്റെയും അവസരമായ ഈ ധ്യാനം ദൈവവചനം വായിക്കുന്നതിനും പഠിക്കുന്നതിനും ജീവിക്കുന്നതിനും വചനാനുസൃതമായ ജീവിതം നയിക്കുന്നതിനും സഹായിക്കും. 

ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫാ. മനോജ് മാമന്‍ (ജന. കണ്‍വീനര്‍) 5672948424, ഡോ. ബോസ് കളമ്പനായില്‍ -301-758-4390, ബിനു വര്‍ഗീസ് - 571-598-6786, ട്രീസ ഡാനിയേല്‍ -301-821-38886 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.