ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണം

ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണം


ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെ, ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു

ന്യൂജേഴ്‌സി. ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമന്‍ ബാവയുടെ ഓര്‍മ്മയും ഈ വര്‍ഷം ഓഗസ്റ്റ് 31 ശനി മുതല്‍ സെപ്റ്റംബര്‍ 7 ശനി വരെ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വികാരി വെരി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരിയും മറ്റു ഇടവക ഭാരവാഹികളും അറിയിച്ചു. പതിവുപോലെ അനുഗ്രഹീതി വചന സുവിശേഷകരുടെ  പ്രസംഗങ്ങളും ധ്യാനയോഗങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും ആത്മശരീരങ്ങളുടെ നവീകരണത്തിനായികര്‍ത്തൃസന്നിധിയില്‍ ശുദ്ധിമതിയായ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ആയിരിക്കുവാനായി  ഭക്തജനങ്ങളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
വെരി റവ. ഫാ. ഗീവര്‍ഗീസ് ചാലിശ്ശേരി, വികാരി  (732) 2726966
ജോയി വര്‍ഗീസ്, വൈസ് പ്രസിഡന്റ്  (201) 7242287
സുരേഷ് ബേബി, സെക്രട്ടറി  (732) 7636665
ഐസക്ക് കുര്യന്‍, ജോ. സെക്രട്ടറി  (551) 2001225
സാജന്‍ സാമുവേല്‍, ട്രഷറര്‍  (201) 4177885
എല്‍ദോ പോള്‍, ജോ. ട്രഷറര്‍  (201) 8517121