വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തിന്റ വാമനജന്തി ആഘോഷം സെപ്റ്റംബര്‍ 15 ഞായറാഴ്ച

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തിന്റ വാമനജന്തി ആഘോഷം സെപ്റ്റംബര്‍ 15 ഞായറാഴ്ച


ന്യൂയോര്‍ക്ക് : വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തിന്റ വാമനജന്തി ആഘോഷം സെപ്റ്റംബര്‍ 15 ഞായറാഴ്ച രാവിലെ 11 .30  മുതല്‍ 2 മണി വരെ ആഘോഷിക്കുന്നു . 11 .30  മുതല്‍ വാമന പൂജയും, വിശേഷാല്‍ പൂജകള്‍, ദേവതാ ഊട്ടും, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അതിന് ശേഷം പമ്പ  സദ്യയും ഉണ്ടായിരിക്കും.

ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്റേതാണ്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ്'വിശ്വരൂപം' കാണിച്ചിട്ടുള്ളത്. ദ്വാപരയുഗത്തില്‍ അര്‍ജുനന്‍ വിശ്വരൂപം കാണുന്നതിനു മുന്‍പ് ത്രേതായുഗത്തില്‍ മഹാബലി ഭഗവന്റെ വിശ്വരൂപം കണ്ടിരുന്നു.

തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. എന്നാല്‍ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനന്‍ മഹാബലിക്കുമേല്‍ വിജയം നേടിയത് തൃക്കാക്കരയില്‍ വച്ചാവാം. മഹാബലിയെ വാമനന്‍ സുതലത്തിലേക്ക് ഉയര്‍ത്തി എന്നാണ് വിശ്വാസം. മഹാബലി ചക്രവര്‍ത്തിയുടെ പ്രവര്‍ത്തിയില്‍ സന്തോഷവാനായ വാമനന്‍ മഹാബലിയെ സുതലത്തിലെ ചക്രവര്‍ത്തി ആയി നിയമിച്ചെന്നും അത് ഹിന്ദു പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുമുണ്ട് (ചവിട്ടി താഴ്ത്തി എന്നത് വെറും കെട്ടുകഥകള്‍ മാത്രമാണ്).  അത്‌കൊണ്ട് തന്നെ വാമന ജയന്തിക്കാണ് ക്ഷേത്രങ്ങളില്‍ കൂടുതല്‍ പ്രാധാന്യവും.

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തിന്റ വാമനജന്തി ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗുരുസ്വാമി പ്രാര്‍ത്ഥസാരഥി പിള്ള അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗുരുസ്വാമി പ്രാര്‍ത്ഥസാരഥി പിള്ള  914-439-4303.