ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 2.92 ബില്യണ്‍ ഡോളര്‍ കുറഞ്ഞു

ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 2.92 ബില്യണ്‍ ഡോളര്‍ കുറഞ്ഞു


മുംബൈ: ജൂണ്‍ 14ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 2.922 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 652.9 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.

കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ കിറ്റി 4.307 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 655.817 ബില്യണ്‍ ഡോളറിലെത്തി. 

ജൂണ്‍ 14 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 2.1 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 574.24 ബില്യണ്‍ ഡോളറായതായി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡോളറിന്റെ അടിസ്ഥാനത്തില്‍ പ്രകടിപ്പിക്കുന്ന വിദേശ കറന്‍സി ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യു എസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധനയുടേയോ  മൂല്യത്തകര്‍ച്ചയുടെയോ ഫലവും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ ആഴ്ചയില്‍ സ്വര്‍ണ കരുതല്‍ ശേഖരം 1.015 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 55.97 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ ബി ഐ അറിയിച്ചു.

സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 54 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.107 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്സ് ബാങ്ക് അറിയിച്ചു.

റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 245 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.581 ബില്യണ്‍ ഡോളറിലെത്തി.