ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 9.699 ബില്യന്‍ ഡോളര്‍ ഉയര്‍ന്നു

ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 9.699 ബില്യന്‍ ഡോളര്‍ ഉയര്‍ന്നു


മുംബൈ: ജൂലൈ 12ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 9.699 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 666.854 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ വെള്ളിയാഴ്ച അറിയിച്ചു.

കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, കിറ്റി 5.158 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 657.155 ബില്യണ്‍ ഡോളറിലെത്തി. ജൂണ്‍ 7 ന് അവസാനിച്ച ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന 655.817 ബില്യണ്‍ ഡോളറിനെ മറികടന്നു

ജൂലൈ 12ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 8.361 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 585.47 ബില്യണ്‍ ഡോളറായതായി വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ ആഴ്ചയില്‍ സ്വര്‍ണശേഖരം 1.231 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 58.663 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു.

റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 32 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.609 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്‌സ് ബാങ്ക് ഡാറ്റ കാണിക്കുന്നു.