കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും വിദേശയാത്ര ചെയ്യുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ യാത്ര ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം സജ്ജമായി. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനും കഴിയുന്ന കിയോസ്‌കുകളാണ് ആരംഭിച്ചത്. ഭാരത സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ നടപ്പിലാക്കിയ അതിനൂതന പദ്ധതിയാണിത്.
കുടുംബമൊത്തുള്ള വിദേശ യാത്രകളില്‍ പ്രവാസികള്‍ക്ക് ഏറെ സഹായമാകുന്നതാണ് ഈ പദ്ധതി. ഈ പ്രോഗ്രാമില്‍ ചേരുന്നതിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്കും 'ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ' കാര്‍ഡ് ഉള്ളവര്‍ക്കും അവരുടെ യാത്രകള്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് 20 സെക്കന്‍ഡിനുള്ളില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് നേട്ടം. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്ന് ഡിപ്പാര്‍ച്ചര്‍ വെയ്റ്റിം?ഗ് ഏരിയയിലാണ് ഈ സംവിധാനം ലഭ്യമാവുക. നിലവിലെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് പുറമെയാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.
രാജ്യത്തെ 8 അന്തരാഷ്ട്ര വിമാനത്താവളങ്ങങ്ങളായ കൊച്ചി,ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിലവില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ മറ്റു എയര്‍പോര്‍ട്ടുകളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും. ഈ സൗകര്യം ഉപയോ?ഗിക്കാനായി യാത്രക്കാര്‍ക്ക് മൂന്ന് വഴികളാണുളളത്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് www.ftittp.mha.gov.in എന്ന വെബ്‌സൈറ്റിലൂടെ പദ്ധതിയില്‍ അംഗമാകാം. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 8 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇമ്മിഗ്രേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് അപേക്ഷിക്കാം. തൊട്ടടുത്തുള്ള ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (FRRO) ഓഫീസുകള്‍ വഴിയും അപേക്ഷ നല്‍കാനാകും.
അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍, നിങ്ങളുടെ വിരലടയാളവും മുഖം സ്‌കാന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം. നല്‍കിയ വിവരങ്ങള്‍ വ്യാജമല്ലെന്ന് ഉറപ്പാക്കാനായി പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും പദ്ധതിയില്‍ അംഗത്വം നല്‍കുക. അപേക്ഷകരുടെ തിരിച്ചറിയല്‍ മൊബൈല്‍ ഛഠജ ആയും ഇമെയില്‍ പരിശോധനയും വഴി വിജയകരമായി സ്ഥിരീകരിക്കുന്നതോടെ പ്രോഗ്രാമിലേക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: india.ftittp-boi@mha.gov.in
ക്യൂ നില്‍ക്കാതെ 20 സെക്കന്‍ഡിനുള്ളില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം; കൂടുതല്‍ സ്മാര്‍ട്ടായി നെടുമ്പാശ്ശേരി വിമാനത്താവളം
