ഇസ്ലാമാബാദ്: കാലവര്‍ഷം ദുരന്തം ബാധിച്ച വടക്കന്‍ പാക്കിസ്ഥാനില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് ജീവനക്കാര്‍ മരിച്ചു. മോശം കാലാവസ്ഥ കാരണം മുഹ്മന്ദ് ജില്ലയിലെ പാണ്ടിയാലി പ്രദേശത്താണ് അപകടം നടന്നത്.
വടക്കന്‍ പാക്കിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മേഖലയില്‍ കുറഞ്ഞത് 164 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എംഐ-17 ഹെലികോപ്ടറാണ് തകര്‍ന്നത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ഹെലികോപ്ടറിലെ അഞ്ച് ക്രൂ അംഗങ്ങളാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.