കീവ്: റഷ്യ സമാധാനത്തിന് തയ്യാറെടുക്കുന്നതിന്റെ യാതൊരു സൂചനയുമില്ലെന്ന് വോളോഡിമര്‍ സെലെന്‍സ്‌കി. യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുട്ടിനും ട്രംപും അലാസ്‌കയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് സെലെന്‍ക്‌സി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ചര്‍ച്ചകളുടെ ദിവസമാണെങ്കിലും അവര്‍ ആളുകളെ കൊല്ലുകയാണെന്നും ധാരാളം കാര്യങ്ങള്‍ പറയുകയാണെന്നും യുക്രെയ്‌നിയന്‍ പ്രസിഡന്റ് ടെലിഗ്രാമിലെ പോസ്റ്റില്‍ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള ക്രമങ്ങളോ സൂചനയോ ഇല്ലാത്തതിനാല്‍ കൃത്യമായി അവര്‍ യുദ്ധം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ യുക്രെയ്‌നിലെ ഡിനിപ്രോ നഗരത്തിന് പുറത്ത് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയുടെ തലവന്‍ സെര്‍ഹി ലിസാക് പറഞ്ഞിരുന്നു.
യുക്രെയ്‌നിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സുമിയില്‍ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു മാര്‍ക്കറ്റിനെ ലക്ഷ്യം വച്ചുള്ള റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.