മുംബൈ : നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ദിവസേന നേരിടേണ്ടി വരുന്നത് 170 മില്യണ്‍ സൈബര്‍ ആക്രമണങ്ങളെയാണെന്ന് റിപ്പോര്‍ട്ട്. ഓരോ ദിവസവും ലക്ഷക്കണക്കിന് സൈബര്‍ ആക്രമണങ്ങളാണ് എന്‍എസ്ഇ നേരിടുന്നതെന്നും എന്നാല്‍ സെപ്ഷ്യലൈസ്ഡ് സോഫ്റ്റ്‌വെയറും മികച്ച ടെക്‌നിക്കല്‍ ടീം ചേര്‍ന്നാണ് ഇവ തടയുന്നതെന്നും 24 മണിക്കൂറും ഇവര്‍ സുരക്ഷ ഉറപ്പാക്കുകയാണെന്നും എന്‍എസ്ഇയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വര്‍ഷാവര്‍ഷം ഒരിടവേളയുമില്ലാതെ നിരന്തമായ പോരാട്ടമാണ് എന്‍എസ്ഇ സൈബര്‍സംഘം നടത്തുന്നത്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും സിസ്റ്റത്തിന്റെ സമഗ്രത നിലനിര്‍ത്തുന്നതിനും എല്ലാ ട്രേഡിങ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും എന്‍എസ്ഇ വള്‍നറബിളിറ്റി അസസ്‌മെന്റ് ആന്‍ഡ് പെനട്രേഷന്‍ ടെസ്റ്റിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂര്‍ പുരോഗമിക്കുമ്പോള്‍ എന്‍എസ്ഇ നിരന്തരമായി നേരിട്ടത് 400 മില്യണ്‍ സൈബര്‍ ആക്രമണങ്ങളെയാണ്. അതും ഒരു ദിവസം മാത്രം. ഇതാണ് എന്‍എസ്ഇ നേരിട്ട ഏറ്റവും വലിയ സൈബര്‍ ആക്രമണമെന്നാണ് എന്‍എസ്ഇയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഡ്വാന്‍സ് ടെക്‌നോളജി ഉപയോഗിക്കുന്ന സിസ്റ്റവും മികച്ച ഉദ്യോഗസ്ഥരുമാണ് ഇതിന് പ്രതിരോധം തീര്‍ത്തത്. മള്‍ട്ടിപ്പിള്‍ സോഴ്‌സില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. മുഴുവന്‍ സിസ്റ്റത്തെയും തകര്‍ക്കാനുള്ള ശ്രമമാണ് എന്‍എസ്ഇ സംഘം ഇല്ലാതാക്കിയതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അന്ന് മുന്‍കരുതലിന്റെ ഭാഗമായി വിദേശികളായ യൂസര്‍മാര്‍ക്ക് വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര സൈബര്‍ സംഘം ഏഴോളം അറ്മിരലറ ജലൃശെേെലി േഠവൃലമ േസംഘങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ഇവരാണ് പതിനഞ്ച് ലക്ഷത്തോളം സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമായിരുന്നു. ഏപ്രില്‍ മാസത്തില്‍ നടന്ന പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയായിരുന്നു ഈ സൈബര്‍ ആക്രമണം. ജിപിഎസ് സ്പൂഫിങ്, Distributed Denial-of-Service (DDoS), മാല്‍വെയര്‍ ക്യാമ്പയിന്‍ എന്നിവ വഴിയാണ് സൈബര്‍ അറ്റാക്ക് ഉണ്ടായത്. എന്‍എസ്ഇ സൈബര്‍ അറ്റാക്കുകള്‍ എക്‌സ്‌ചേഞ്ച് സിസ്റ്റത്തെ മാത്രമല്ല സാമ്പത്തിക വിപണിയുടെ സ്ഥിരതയെ തന്നെ ബാധിച്ചേക്കാവുന്നതാണ്. ഈയടുത്തായി ജമ്മുകശ്മീരില്‍ നിന്നുള്ള മാധ്യമസംഘം എന്‍എസിയിലെ മാനേജ്‌മെന്റ് ഫെസിലിറ്റി, സൈബര്‍ പ്രതിരോധ ശേഷി, ഒപ്പം ബാക്ക്അപ്പിനെയും കുറിച്ച് മനസിലാക്കാന്‍ എന്‍എസ്ഇ സന്ദര്‍ശിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ പുരോഗമിക്കുമ്പോള്‍ എന്‍എസ്ഇ നിരന്തരമായി നേരിട്ടത് 400 മില്യണ്‍ സൈബര്‍ ആക്രമണങ്ങള്‍
