ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചു: ഇന്ത്യൻ വംശജനും യു എസ് പ്രതിരോധതന്ത്രജ്ഞനുമായ ആഷ്‌ലി ജെ ടെല്ലിസ് അറസ്റ്റിൽ

ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചു: ഇന്ത്യൻ വംശജനും യു എസ് പ്രതിരോധതന്ത്രജ്ഞനുമായ ആഷ്‌ലി ജെ ടെല്ലിസ് അറസ്റ്റിൽ


വാഷിംഗ്ടൺ:  ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശംവെച്ച കുറ്റത്തിന് ഇന്ത്യൻ വംശജനും യു എസ് പ്രതിരോധതന്ത്രജ്ഞനുമായ ആഷ്‌ലി ജെ ടെല്ലിസിനെ അറസ്റ്റ് ചെയ്തു. ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്ടിനായുള്ള യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.
സർക്കാർ നിയന്ത്രണത്തിലുള്ള വിവരങ്ങൾ കൈകാര്യം ചെയ്തതിനെത്തുടർന്നാണ് കാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ ടാറ്റ ചെയർ ഫോർ സ്ട്രാറ്റജിക് അഫയേഴ്‌സും സീനിയർ ഫെലോയുമായ 64 കാരനായ ടെല്ലിസിനെ കസ്റ്റഡിയിലെടുത്തത്. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകൾ അനധികൃതമായി കൈവശം വയ്ക്കുന്നതോ സൂക്ഷിക്കുന്നതും നിരോധിക്കുന്ന നിയമം ചുമത്തിയാണ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തയിത്.
ടെല്ലിസ് രഹസ്യ രേഖകൾ നീക്കം ചെയ്തതായും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും ഉള്ള ആരോപണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കുറ്റം തെളിയിക്കപ്പെട്ടാൽ, ടെല്ലിസിന് 10 വർഷം വരെ തടവും 250,000 ഡോളർ പിഴയും വസ്തുവകകൾ കണ്ടുകെട്ടലും നേരിടേണ്ടിവരും. അതേ സമയം പരാതി ഒരു കുറ്റപത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ ടെല്ലിസ് നിരപരാധിയായി കണക്കാക്കപ്പെടുമെന്നും സർക്കാർ ഊന്നിപ്പറഞ്ഞുഅക്കാദമിക്, നയരൂപീകരണ വിദഗ്ദ്ധനായ ടെല്ലിസ് ദക്ഷിണേഷ്യൻ സുരക്ഷയിലും യുഎസ്ഇന്ത്യ ബന്ധങ്ങളിലും യുഎസിലെ മുൻനിര വിദഗ്ധരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. യുഎസ് സർക്കാറിന് കീഴിൽ നിരവധി ഉന്നത സ്ഥാനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട. രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറിയുടെ മുതിർന്ന ഉപദേഷ്ടാവ് എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യുഎസ്ഇന്ത്യ സിവിൽ ആണവ കരാർ ചർച്ചയിലും സുപ്രധാന പങ്ക് വഹിച്ചു.