ഹമാസ് ബന്ദികളില്‍ മരിച്ച രണ്ട് ഇസ്രായേല്‍ പൗരന്മാരെ തിരിച്ചറിഞ്ഞു

ഹമാസ് ബന്ദികളില്‍ മരിച്ച രണ്ട് ഇസ്രായേല്‍ പൗരന്മാരെ തിരിച്ചറിഞ്ഞു


ടെല്‍ അവീവ്: ഗാസയില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇസ്രായേലിന് കൈമാറിയതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ കരാറിനു കീഴില്‍ ജീവിച്ചിരിക്കുന്ന അവസാന 20 ബന്ദികളെ മോചിപ്പിച്ചതിന് പിന്നാലെ തിങ്കളാഴ്ച ആഘോഷങ്ങള്‍ നടന്നിരുന്നു. അതിനു ശേഷമാണ് മൃതദേഹങ്ങള്‍ ഇസ്രായേലിലെത്തിയത്. 

തടവില്‍ കഴിയുമ്പോള്‍ മരിച്ചയി കരുതപ്പെടുന്ന 28 ബന്ദികളുടെ ഭാഗമായ ഗൈ ഇല്ലൂസിന്റേയും ബിപിന്‍ ജോഷിയുടേതുമാണ് മൃതദേഹങ്ങളെന്ന് തിരിച്ചറിഞഞ്ഞു. 

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവന്നതായി അവരുടെ കുടുംബങ്ങള്‍ക്ക് പിന്നീട് അറിയിപ്പ് ലഭിച്ചു.

2023 ഒക്ടോബര്‍ 7ന് റീമിനടുത്തുള്ള നോവ സംഗീതമേളയ്ക്കെതിരായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ശേഷം ഇല്ലൂസിനെ ഹമാസ് ജീവനോടെ പിടികൂടിയതായി സൂചിപ്പിക്കുന്ന വിവരം ഐഡിഎഫ് പങ്കിട്ടു. തട്ടിക്കൊണ്ടുപോകല്‍ സമയത്ത് അദ്ദേഹം ടെല്‍ ഗാമ പ്രദേശത്തേക്ക് പോകുകയായിരുന്നു.

ഗാസയിലെ നാസര്‍ മെഡിക്കല്‍ സെന്റര്‍  ഇസ്രായേലിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന 45 പാലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറിയതായി റിപ്പോര്‍ട്ട് ചെയ്തു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് കൈമാറ്റം നടന്നത്. മരിച്ച ഓരോ ഇസ്രായേലി പൗരനും പകരം 15 പാലസ്തീന്‍ മൃതദേഹങ്ങള്‍ ഇസ്രായേല്‍ തിരികെ നല്‍കുമെന്നാണ് വ്യവസ്ഥ.