പറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി ജെ പി പുറത്തിറക്കി. ഈ പട്ടികയിലെ പ്രമുഖരില്‍ സ്ഥാനമൊഴിയുന്ന ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ ഇരുവരും താരാപൂര്‍, ലഖിസാരായ് മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിക്കുക.
243 സീറ്റുകളുള്ള ബീഹാര്‍ നിയമസഭയില്‍ നവംബര്‍ 6നും 11നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം നവംബര്‍ 14നാണ് പുറത്തുവരിക. ബി ജെ പി മത്സരിക്കുന്ന 101 സീറ്റുകളില്‍ 71 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
അന്തിമ സീറ്റ് വിഭജനത്തില്‍ നിതീഷ് കുമാറിന്റെ ജെ ഡി യുവിന്റെ സീറ്റുകള്‍ 115ല്‍ നിന്നും ബി ജെ പിയുടേത് 110ല്‍ നിന്നുമാണ് 101 ആയി കുറഞ്ഞത്.