ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയറായ കെ സുനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സുനിലിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിലവില്‍ രണ്ടു പേര്‍ മാത്രമാണ് സര്‍വീസില്‍ തുടരുന്നത്. മറ്റു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ നടപടിയുണ്ടായേക്കുമെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്.