ടെല്‍അവീവ്: വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രായേലും ഹമാസും പരസ്പരം ആരോപിച്ചു. നിരവധി ഗാസ നിവാസികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായും ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഹമാസ് പറഞ്ഞു.
വടക്കന്‍ ഗാസയില്‍ ഇസ്രായേലി സൈനികരെ വിന്യസിക്കാന്‍ അനുവാദമുള്ള മഞ്ഞ രേഖ മറികടന്ന് ചിലര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇ്‌രായേല്‍ പറഞ്ഞു. രേഖ മറികടന്നവരെ സൈനികരില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കാത്തതിനെ തുടര്‍ന്ന് വെടിവെയ്പ് നടത്തിയതാിയ ഇസ്രായേല്‍ സൈന്യം സമ്മതിച്ചു. രേഖ കടന്നെത്തിയവര്‍ ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ സൈനികരെ സമീപിച്ചതിന് ശേഷം സൈന്യം വെടിവയ്പ്പ് നടത്തിയതായും പറയുന്നു.
ഹമാസ് ബന്ദിയാക്കിവരില്‍ മരിച്ച ഇസ്രായേലി തടവുകാരുടെ മൃതദേഹം ഇപ്പോഴും എന്‍ക്ലേവില്‍ സൂക്ഷിച്ചതിലും അവരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിലെ കാലതാമസത്തിലും കുടുംബങ്ങള്‍ രോഷം പ്രകടിപ്പിച്ചു. ഇസ്രായേലിലേക്ക് തിരിച്ചയക്കേണ്ട 28 മൃതദേഹങ്ങളില്‍ നാലെണ്ണം മാത്രമാണ് എത്തിയതെന്ന് കുടുംബങ്ങള്‍ രോഷം പങ്കുവെച്ചു.