മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്


ചെന്നൈ: ഇരുന്നൂറു കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പകര്‍പ്പകാശ ലംഘന പരാതിയുമായി സംഗീതജ്ഞന്‍ ഇളയരാജ. 

ചിത്രത്തിലെ 'കണ്‍മണി അന്‍പോട്' ഗാനം ഉള്‍പ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാണിച്ചാണ് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്.

ടൈറ്റില്‍ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസില്‍ പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.