സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ പ്രതിപക്ഷ നേതാവ് വീണ്ടും വര്‍ക്കേഴ്‌സ് പാര്‍ട്ടി സെക്രട്ടറി ജനറല്‍

സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ പ്രതിപക്ഷ നേതാവ് വീണ്ടും വര്‍ക്കേഴ്‌സ് പാര്‍ട്ടി സെക്രട്ടറി ജനറല്‍


-

സിംഗപ്പൂര്‍: സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഉന്നത തീരുമാനമെടുക്കുന്ന ബോഡിയായ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ചെയര്‍വുമണ്‍ സില്‍വിയ ലിമിന്റെ നേതൃത്വത്തില്‍ മൊത്തം 14 അംഗങ്ങളെ തെരഞ്ഞെടുത്തു.

48 കാരനായ സിംഗ് 2018 മുതല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലാണ്.

വര്‍ക്കേഴ്‌സ് പാര്‍ട്ടി മുന്‍ അംഗം റയീസ ഖാന്‍ ഉള്‍പ്പെട്ട കേസിനെക്കുറിച്ച് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞതിന് മാര്‍ച്ച് 19ന് സിംഗിനെതിരെ കോടതിയില്‍ കുറ്റം ചുമത്തിയിരുന്നു.

ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് 2021ല്‍ പാര്‍ലമെന്റില്‍ ഖാന്‍ നുണ പറയുകയും കേസ് തെറ്റായി കൈകാര്യം ചെയ്തതായി പൊലീസ് ആരോപിക്കുകയും ചെയ്തിരുന്നു.

കുറ്റക്കാരനല്ലെന്ന് സമ്മതിച്ച സിംഗ് ഒക്ടോബറില്‍ വിചാരണ നേരിടാന്‍ ഒരുങ്ങുകയാണ്.

വിചാരണ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണെന്ന് മെയ് 31ലെ കോടതി രേഖകള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.