മണിച്ചിത്രത്താഴ് 4k ഡോള്‍ബി അറ്റ്‌മോസില്‍ എത്തുന്നു

മണിച്ചിത്രത്താഴ് 4k ഡോള്‍ബി അറ്റ്‌മോസില്‍ എത്തുന്നു


മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് എന്ന ചിത്രം ആധുനിക സാങ്കേതികവിദ്യയായ 4സ ഡോള്‍ബി അറ്റ് മോമസിലൂടെ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു.

ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം മനുഷ്യമനസ്സുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠനം നടത്തുന്ന ഒരു അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്നതാണ്.  ഈ ചിത്രം നിര്‍മ്മിച്ചത് സ്വര്‍ഗ്ഗ ഫിലിംസിന്റെ ബാനറില്‍ സ്വര്‍ഗ ചിത്ര അപ്പച്ചനാണ്.
ആധുനിക മണിച്ചിത്രത്താഴ് സ്വര്‍ഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേര്‍ന്നാണ് പുറത്തിറക്കുന്നത്.

മലയാള സിനിമയില്‍ റെക്കാര്‍ഡ് വിജയം കരസ്ഥമാക്കിയ ഈ ചിത്രം ഹ്യൂമര്‍, ഹൊറര്‍ ,ത്രില്ലര്‍ ജോണറിലുള്ളതാണ്.

പ്രേഷകര്‍ക്ക് ഏറെ ദൃശ്യാനുഭവം നല്‍കി രസിപ്പിച്ച ചിത്രം വീണ്ടും ആധുനിക സാങ്കേരികവിദ്യകളിലൂടെ എത്തുമ്പോള്‍ പ്രേഷകര്‍ക്ക് പുതിയൊരു കാഴ്ചപ്പാനുഭവം തന്നെ നല്‍കുമെന്നതില്‍ സംശയമില്ല.
മോഹന്‍ലാലും, സുരേഷ് ഗോപിയും, ശോഭനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഇവരുടെ  ഡോ. സണ്ണി ജോസഫ്, നകുലന്‍, ഗംഗ എന്നീ കഥാപാത്രങ്ങള്‍ മലയാളി പ്രേഷകരുടെ മനസ്സില്‍ എന്നും വേരോടി നില്‍ക്കുന്നതാണ്.

നെടുമുടി വേണു, തിലകന്‍, ഇന്നസന്റ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു,, കെ.ബി.ഗണേഷ് കുമാര്‍, കെ.പി.എ.സി. ലളിത, സുധിഷ്, തുടങ്ങിയ പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു.
മധു മുട്ടവും, ഫാസിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം-ആനന്ദക്കുട്ടന്‍.

ആഗസ്റ്റ് പതിനേഴിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

വാഴൂര്‍ ജോസ്