സൗദിക്ക് നേരെ ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന

സൗദിക്ക് നേരെ ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന


റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകളെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ നടത്തിയ വൻ മിസൈൽ ആക്രമണ ശ്രമം സൗദി സഖ്യസേന വിജയകരമായി തടഞ്ഞു. ഹൂതികൾ വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വ്യോമപാതയിൽ വെച്ച് തന്നെ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു.

ഹൂതി വിമതർ രാജ്യത്തിന്‍റെ തെക്കൻ മേഖലയിലേക്ക് തൊടുത്ത 10 ബാലിസ്റ്റിക് മിസൈലുകൾ പൂർണമായി തകർക്കുകയും ചെയ്തതായി സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി എക്‌സ് പ്ലാറ്റ്‍ഫോമിൽ സ്ഥിരീകരിച്ചു. ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമെ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തെ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഒരു ക്രൂയിസ് മിസൈലും സഖ്യസേന വിജയകരമായി തകർത്തു. സൗദി പ്രസ് ഏജൻസി ആണ് ഈ വിവരം പുറത്തുവിട്ടത്.

ആക്രമണ ശ്രമങ്ങളെ തുടർന്ന് സൗദിയിലെ ജിസാൻ പ്രവിശ്യയിൽ അപകട മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ മുന്നറിയിപ്പ് പിൻവലിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു. പ്രവിശ്യയിലെ അപകടസാധ്യത ഒഴിവായതായി വ്യക്തമാക്കിയ അധികൃതർ, ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്നും ആക്രമണം നടന്ന സ്ഥലങ്ങളിൽ തടിച്ചുകൂടാനോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാനോ പാടില്ലെന്നും നിർദ്ദേശിച്ചു. സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഈ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതിന് പുറമെ റിയാദിന് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും സഖ്യസേന തകർത്തിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയിലെ റിയാദ്, ദമ്മാം, നജ്‌റാൻ തുടങ്ങിയ വിമാനത്താവളങ്ങൾക്കും എണ്ണ കേന്ദ്രങ്ങൾക്കും നേരെയും ഹൂതികളുടെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. കേരള ഹൗസ് ഡൽഹിയിൽ ഇതിനായി പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.