കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരനെതിരെ പോലിസ് നരഹത്യാക്കുറ്റം ചുമത്തി. ആദ്യം ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 281-ാം വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിരുന്നത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പൊലിസ് നടപടി വലിയ വിവാദങ്ങൾക്കും കടുത്ത വിമർശനനങ്ങൾക്കും വഴിവെച്ചിരുന്നു.
ഇതിനു പിന്നാലെ സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിയോജിപ്പ് പ്രകടിപ്പിക്കുകയും ഡിജിപി കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തതോടെയാണ് അന്വേഷണ സംഘം നിലപാട് കടുപ്പിച്ചത്. ഇപ്പോൾ ബിഎൻഎസ് 105 വകുപ്പ് (നരഹത്യാ കുറ്റം) പ്രകാരം, ജാമ്യമില്ലാ വകുപ്പുകൾകൂടി ചുമത്തിയതോടെ പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും.
ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് ചേരാനല്ലൂരിൽ വാഹനാപകടം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണൻ എന്ന സ്കൂട്ടർ യാത്രികനാണ് ബെൻസ് കാറിടിച്ച് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചില്ലെന്നാണ് പ്രതിയായ പതിനേഴുകാരൻ പൊലീസിന് നൽകിയ മൊഴി.
ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം; നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രി, ചേരാനല്ലൂർ വാഹനാപകടത്തിൽ കേസ് കടുപ്പിച്ച് പോലീസ്
