ഹോളിവുഡ് സിനിമാ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്

ഹോളിവുഡ് സിനിമാ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്


സിഡ്‌നി: ഹോളിവുഡ് ചിത്രം ദി ബ്ലഫിന്റെ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. കഴുത്തിലേറ്റ മുറിവിന്റെ ഫോട്ടോയ്‌ക്കൊപ്പം പ്രിയങ്ക ചോപ്ര തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

അടുത്തിടെയാണ് ദി ബ്ലഫിന്റെ ചിത്രീകരണം ഓസ്‌ട്രേലിയയില്‍ ആരംഭിച്ചത്. ഒരു മുന്‍ കൊള്ളക്കാരിയായാണ് ചിത്രത്തില്‍ പ്രിയങ്ക എത്തുന്നത്. ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സാണ് സിനിമ സംവിധാനം ചെയ്യുന്നത്.