കൊച്ചി: പനമ്പള്ളി നഗറില്‍ മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ താമസിക്കാന്‍ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ അവസരമുണ്ട്. മുക്കാല്‍ ലക്ഷം രൂപ മുടക്കണമെന്ന് മാത്രം.
വികേഷന്‍ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് മമ്മൂട്ടീസ് ഹൗസ് എന്ന വീട് ആരാധകര്‍ക്ക് ആസ്വദിക്കാനായി അവസരം ഒരുക്കുന്നത്. മമ്മൂട്ടി സ്യൂട്ട്, ദുല്‍ഖര്‍ അബോഡ്, സുറുമീസ് സ്‌പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാലു മുറികളാണ് ഉള്ളത്. ഇവിടെ എട്ടു പേര്‍ക്ക് താമസിക്കാം.
ഒരു രാത്രി തങ്ങാന്‍ 75000 രൂപയാണ് ചെലവഴിക്കേണ്ടത്. ആരാധകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി ഏപ്രില്‍ ഒന്നുമുതല്‍ മമ്മൂട്ടിയുടെ പഴയ വീട്ടില്‍ താമസിക്കാനുള്ള അവസരമുണ്ടാകും. പ്രൈവറ്റ് തിയേറ്റര്‍, ഗ്യാലറി, പ്രോപ്പര്‍ട്ടി ടൂര്‍ എന്നിവയും പാക്കേജിന്റെ ഭാഗമായിരിക്കും.
ഈ വീട്ടില്‍ താമസിക്കാനെത്തിയാല്‍ മമ്മൂട്ടിയേയും ദുല്‍ഖറിനേയും കുടുംബാംഗങ്ങളെയും കാണാനാവുമെന്ന് പ്രതീക്ഷിക്കരുത്. അതിനുള്ള അവസരമുണ്ടാകില്ല. കാരണം മമ്മൂട്ടിയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത് എളംകുളത്തെ വീട്ടിലാണ്.