ഒരു കാപ്പി കുടിച്ചാലോ; സിന്തറ്റിക്ക് കോഫി

ഒരു കാപ്പി കുടിച്ചാലോ; സിന്തറ്റിക്ക് കോഫി

Photo Caption


പ്രഭാതത്തില്‍ ആസ്വദിച്ചു കുടിക്കുന്ന കാപ്പി പരിസ്ഥിതിക്ക് ദോഷമാണ് വരുത്തിവെക്കുന്നതെന്ന കാര്യം ആരെങ്കിലും ഓര്‍ക്കാറുണ്ടോ. പരിസ്ഥിതി സ്നേഹികള്‍ പോലും ഉറങ്ങിയെഴുന്നേറ്റാല്‍ ആദ്യം തിരയുന്ന വസ്തുക്കളിലൊന്ന് ചൂടുള്ള കാപ്പിയായിരിക്കും. 

പരിസ്ഥിതിയെ തകര്‍ക്കാത്തൊരു പ്രഭാത ആസ്വാദനം കിട്ടാന്‍ വകുപ്പുണ്ടെന്നറിഞ്ഞാല്‍ സന്തോഷം തോന്നുമോ, എന്നാല്‍ കാത്തിരിക്കുക തന്നെ! നിങ്ങളെ തേടി സിന്തറ്റിക്ക് കോഫി എത്തിയേക്കാം. 

ലോകമെമ്പാടുമുള്ള ആളുകള്‍ ഒരു ദിവസം രണ്ട് ബില്യണ്‍ കപ്പ് കാപ്പിയാണത്രെ ഉപയോഗിക്കുന്നത്. ശരാശരി അറബിക്ക വൃക്ഷം പ്രതിവര്‍ഷം ഒന്നോ രണ്ടോ പൗണ്ട് കാപ്പി മാത്രമാണത്രെ ഉത്പാദിപ്പിക്കുന്നത്. അതായത് ഒരു കിലോയോളം മാത്രം! അങ്ങനെയാണെങ്കില്‍ ഓരോ ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നയാള്‍ക്ക് അയാളുടെ ആഗ്രഹം പൂര്‍ത്തിയാകാന്‍ ഏകദേശം 20 കാപ്പി മരങ്ങളില്‍ നിന്നുള്ള തുടര്‍ച്ചയായ ഉത്പാദനമാണ് ആവശ്യമായി വരിക. 

കാപ്പിയുടെ തീവ്രമായ ആവശ്യം വന്‍തോതിലുള്ള വനനശീകരണത്തിനും ചരക്കിന്റെ വില വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട്. എന്നാല്‍ കര്‍ഷകരുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടക്കുന്നുണ്ടെന്ന ഗുണകരമായ കാര്യവും കാണാതിരുന്നുകൂടാ. 

കാപ്പിയുടെ ഉത്പാദനവും നീണ്ട വിതരണ ശൃംഖലയും കാരണം ഗണ്യമായ കാര്‍ബണ്‍ ഉദ്വമനമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം ശക്തമായതോടെ  2050-ഓടെ കാപ്പി കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയുടെ പകുതിയോളം ഇല്ലാതാകുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്രസീലിലാകട്ടെ 88 ശതമാനത്തോളവും കാപ്പി കൃഷിക്ക് യോജിക്കുന്നതല്ലാതായി തീരും. 

ഈ കാരണങ്ങളാല്‍ കുറഞ്ഞത് അര ഡസന്‍ കമ്പനികളെങ്കിലും ബയോടെക്‌നോളജിയും ഫുഡ് സയന്‍സും ഉപയോഗിച്ച് നിങ്ങളുടെ കപ്പിലെ കോഫിക്ക് പകരം കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകാത്ത തരത്തിലുള്ള മറ്റെന്തെങ്കിലും ഉപയോഗിക്കുന്ന തലത്തിലേക്ക് മാറും. വ്യത്യസ്ത ഉത്പാദന സാമഗ്രികളായ ചിക്പീസും ഈന്തപ്പഴ കുരുക്കളും പോലുള്ളവ ഉപയോഗിച്ച് വിവിധ ചേരുവകളില്‍ നിന്ന് ഇത്തരം 'വ്യാജ' കാപ്പി ഉണ്ടാക്കാം. യഥാര്‍ഥ കാപ്പി ചെടികളില്‍ നിന്ന് ലാബ് വളര്‍ത്തിയ കോശങ്ങള്‍ ഉപയോഗിച്ചും സിന്തറ്റിക് കാപ്പിക്കായി ഉപയോഗിക്കുന്നു. 

വോയേജ് ഫുഡ്‌സ്, മൈനസ് കോഫി, ആറ്റോമോ, പ്രിഫര്‍, സ്റ്റെം, നോര്‍ത്തേണ്‍ വണ്ടര്‍ തുടങ്ങിയ കമ്പനികള്‍ ഒന്നുകില്‍ ബീന്‍ലെസ് കോഫി ഇതരമാര്‍ഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ കമ്പനികളിലൊന്നായ കാര്‍ഗില്‍ ബീന്‍ലെസ്-കോഫി നിര്‍മ്മാതാക്കളായ വോയേജ് ഫുഡ്‌സിന്റെ കൊക്കോ-നട്ട്-ഫ്രീ ഉത്പന്നങ്ങളുടെ എക്‌സ്‌ക്ലൂസീവ് ബിസിനസ്-ടു-ബിസിനസ് വിതരണക്കാരനാകാനുള്ള കരാര്‍ അടുത്തിടെ ഒപ്പുവച്ചു.

ഈ കമ്പനികള്‍ ആവശ്യത്തിന് ആളുകളിലേക്ക് എത്തിയാല്‍ സാമ്പത്തിക വിദഗ്ധരും കാലാവസ്ഥാ കാപിറ്റലിസ്റ്റുകളും ഉദ്ദേശിക്കുന്ന തരത്തിലുമുള്ള മികച്ച ബദലായിരിക്കും. പരമ്പരാഗത കോഫി ദുര്‍ലഭവും കൂടുതല്‍ ചെലവേറിയതുമാകുമ്പോള്‍ ഉപഭോക്താക്കള്‍ ഈ വിലകുറഞ്ഞതും സമൃദ്ധവുമായതിലേക്ക് മാറും. 

അറ്റോമോ കോഫിയുടെ ബീന്‍ലെസ് കോഫി കാപ്പിയുടെ തന്മാത്രാ ഘടനയെ അനുകരിക്കുന്നുണ്ട്. ഇതിനകം തന്നെ വോയേജ് ഫുഡ്‌സ് വാള്‍മാര്‍ട്ടില്‍ രാജ്യവ്യാപകമായി നട്ട് രഹിത, കൊക്കോ രഹിത ന്യൂട്ടെല്ല ബദല്‍ വില്‍ക്കുന്നു. അതിന്റെ സ്‌പ്രെഡ് 'യഥാര്‍ഥ' ന്യൂട്ടെല്ലയുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും ബിഗ്-ബോക്‌സ് ശൃംഖലയില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ ചിലവില്‍ അലര്‍ജിയില്ലാതെയുള്ള സ്‌പ്രെഡ് ആണെന്നും കമ്പനി പറയുന്നു.

ആളുകള്‍ക്ക് അവര്‍ക്കറിയാവുന്ന ബ്രാന്‍ഡുകളില്‍ നിന്ന് പരിവര്‍ത്തനം ചെയ്യാന്‍ നല്ല രുചിയുള്ളതായിരിക്കണം. നമ്മള്‍ കുടിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു കപ്പ് കാപ്പി പോലെ രുചിയുള്ളതല്ല പച്ച കാപ്പിക്കുരു. കോഫിയില്‍ നിന്നോ ചോക്ലേറ്റില്‍ നിന്നോ ലഭിക്കുന്ന അനുഭവം യഥാര്‍ഥത്തില്‍ അവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രക്രിയയയിലൂടെയാണ് കൈമാറിയെത്തുന്നത്. 

സ്പെയിന്‍കാര്‍ എത്തുന്നതിന് വളരെ മുമ്പുതന്നെ തെക്കേ അമേരിക്കയില്‍ പരമ്പരാഗത വറുത്ത പാനീയത്തില്‍ ഉപയോഗിച്ചിരുന്ന റാമണ്‍ വിത്തുകള്‍ ഉള്‍പ്പെടെയുള്ള പുളിപ്പിച്ചതും വറുത്തതുമായ ഒരുപിടി ചേരുവകളില്‍ നിന്നാണ് അറ്റോമോ കോഫി നിര്‍മ്മിക്കുന്നത്. എന്നാല്‍ പ്രധാന ചേരുവ ഈന്തപ്പഴ വിത്തുകളാണ്.

അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ നിറയ്ക്കുന്നതിലൂടെ ഭൂമിയിലെ ജീവന് പിന്തുണയാണ് നല്‍കുന്നത്. ഭാവിയില്‍ ബീന്‍ലെസ് കോഫിയുടെ ഏറ്റവും വലിയ എതിരാളി സാധാരണ കോഫി തന്നെയായിരിക്കുമെന്നതാണ് രസകരം. 

യഥാര്‍ഥ കാപ്പി മരങ്ങളില്‍ നിന്നും ലഭിക്കുന്ന കാപ്പി പ്രത്യേക അവസരങ്ങളിലേക്ക് മാത്രമായി കരുതിവെക്കാനുള്ളതാക്കാം. ആത്യന്തികമായി ചോക്കലേറ്റും കാപ്പിയും അവയുടെ രുചിയും ഉപഭോകത്തിന്റെ അനുഭവമാണ്.