കൊച്ചി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മാണത്തിന് അനുമതി

കൊച്ചി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മാണത്തിന് അനുമതി


കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദര്‍ശിച്ചപ്പോള്‍ സ്റ്റേഷനു വേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റെയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോര്‍ജ് കുര്യന്‍ റെയില്‍വേ മന്ത്രിക്കൊപ്പം അന്നത്തെ ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു.