പാരിസ്: രണ്ടാഴ്ച മുമ്പ് നടന്ന ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത രണ്ടുപേര്‍ 'തങ്ങളുടെയും പങ്ക് ഭാഗികമായി അംഗീകരിച്ചിട്ടുണ്ടെന്ന്' അധികൃതര്‍ അറിയിച്ചു.
അപ്പോളോണ്‍ ഗാലറിയില്‍ കയറി ഫ്രഞ്ച് രാജകീയ ആഭരണങ്ങളുടെ ഭാഗങ്ങള്‍ മോഷ്ടിച്ച സംഘത്തില്‍ ഇവര്‍ ഉള്‍പ്പെട്ടവരായിരിക്കാമെന്നാണ് സംശയം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ല്ര്രവ് മ്യൂസിയത്തില്‍ നിന്ന് ഒക്ടോബര്‍ 19ന് 88 മില്യണ്‍ യൂറോ (ഏകദേശം 102 മില്യന്‍ ഡോളര്‍) വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പവര്‍ ടൂളുകളുമായി എത്തിയ നാല് കള്ളന്മാര്‍ പകല്‍ മ്യൂസിയത്തില്‍ കയറിയാണ് കവര്‍ച്ച നടത്തിയത്.
മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഇതുവരെ വീണ്ടെടുത്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ കണ്ട നാല് പേരിലധികം ആളുകള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയമുണ്ടെന്നും പാരിസ് പ്രോസിക്യൂട്ടര്‍ ലോറെ ബെക്കുവോ അറിയിച്ചു.
