നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു


കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ലാണ് അപകടം. സൗര്യ എയര്‍ലൈന്‍സിന്റെ വിമാനം പറന്നുയരുന്നതിനിടെ തകര്‍ന്നുവിഴുകയായിരുന്നു. ഇന്നു (ബുധന്‍) രാവിലെ 11 ഓടെയായിരുന്നു അപകടം.

രണ്ടു വിമാന ജീവനക്കാരും 17 സാങ്കേതിക ജീവനക്കാരുമടക്കം 19 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൊഖാറയിലേക്ക് പോവുകയായിരുന്നു വിമാനം. തകര്‍ന്നുവീണതും വിമാനത്തിന് തീപിടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ തീ അണച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പൈലറ്റ് മനീഷ് ഷാന്‍ക്യയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

നേപ്പാള്‍ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്.