എയര്‍ഇന്ത്യ വിമാനം തകര്‍ന്നതിനുകാരണം പൈലറ്റിന്റെ പിഴവാകാമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

എയര്‍ഇന്ത്യ വിമാനം തകര്‍ന്നതിനുകാരണം പൈലറ്റിന്റെ പിഴവാകാമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: ജൂണ്‍ 12 ന് അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിനിടയാക്കിയ എയര്‍ഇന്ത്യ വിമാനത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ കോ പൈലറ്റ് വരുത്തിയ ഗുരുതരമായ പിഴവാകാമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിമാനത്തിന്റെ എന്‍ജിനുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള സ്വിച്ചുകള്‍ ഓഫ് ചെയ്തിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. വിമാനം ടേക് ഓഫ് ചെയ്തതിനുശേഷമാണ് ഈ സ്വിച്ചുകള്‍ ഓഫാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒന്നു രണ്ട് സെക്കരന്റുകളുടെ ഇടവേളയിലാണ് രണ്ട് സ്വിച്ചുകളും ഓഫ് ചെയ്തിട്ടുള്ളത്. അപ്പോളേയ്ക്കും വിമാനം പരമാവധി വേഗതയിലേക്ക് എത്തിതുടങ്ങിയെന്നും കണക്കാക്കുന്നു.
അതുകൊണ്ടാണ് ഇത് ബോധപൂര്‍വമാകാമെന്ന നിഗമനത്തിലേക്ക് അന്വേഷകരെ എത്തിച്ചിട്ടുള്ളത്. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് ക്യാപ്റ്റന്‍ സഹ പൈലറ്റിനോട് ചോദിക്കുന്നതിന്റെ ശബ്ദരേഖ ബ്ലാക്ക് ബോക്‌സില്‍ നിന്ന് വീണ്ടെടുക്കാനായിട്ടുണ്ട്. തനിക്കറിയില്ല താനല്ല സ്വിച്ച് ഓഫ് ചെയ്തതെന്ന് സഹപൈലറ്റ് മറുപടി പറയുന്നുണ്ട്. ഇതിനു ശേഷം ഒരു എന്‍ജിനിലേക്കുള്ള സ്വിച്ച്ക്യാപ്റ്റന്‍ ഓണ്‍ചെയ്തിരുന്നു. എന്നാല്‍അത് പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനുമുമ്പ് വിമാനം നിലത്തേക്ക് കൂപ്പുകുത്തിയെന്നാണ് വിലയിരുത്തുന്നത്. 
പൈലറ്റിന് മനപൂര്‍വമല്ലാതെ സംഭവിച്ച പിഴവാകാനുള്ള സാധ്യതയ്ക്കുപുറമെ പൈലറ്റ് ആത്മഹത്യാ മനസ്ഥിതിയോടെ പ്രവര്‍ത്തിച്ചിരിക്കാം എന്നതും പരിശോധിക്കുന്നുണ്ട്.  
ഇതിനു പുറമെ അട്ടിമറി, അതല്ലെങ്കില്‍ തന്നത്താനെ എഞ്ചിന്‍ ഓഫാകുന്ന ഗുരുതരമായ നിര്‍മ്മാണതകരാര്‍ എന്നീ സാധ്യതകളിലേക്കും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു.