റിഫൈനറിയില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെട രണ്ടുപേര്‍ മരിച്ചു

റിഫൈനറിയില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെട രണ്ടുപേര്‍ മരിച്ചു


സൂറത്ത്കല്‍: മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡിലെ (എം ആര്‍ പി എല്‍) വിഷവാതക ചോര്‍ച്ചയില്‍ മലയാളി ഉള്‍പ്പെടെ രണ്ടു ജീവനക്കാര്‍ മരിച്ചു.

കോഴിക്കോട് സ്വദേശിയും എംആര്‍പിഎല്‍ ഓപ്പററ്റേറുമായ ബിജില്‍ പ്രസാദും ഉത്തര്‍ പ്രദേശ് സ്വദേശി ദീപ് ചന്ദ്രയുമാണ് മരിച്ചത്. 

പ്ലാന്റിലെ ടാങ്ക് പ്ലാറ്റ്‌ഫോമിനു മുകളിലായി ഇരുവരെയും ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്ഥാപനത്തിലുള്ള മറ്റൊരു ജീവനക്കാരനും രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. അപകടകാരണമെന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിഷയം അന്വേഷിക്കുന്നതിനായി എംആര്‍പിഎല്‍ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.