അടുത്ത വര്‍ഷം മുതല്‍ യു എസ് വിസയ്ക്ക് ചെലവേറും

അടുത്ത വര്‍ഷം മുതല്‍ യു എസ് വിസയ്ക്ക് ചെലവേറും


വാഷിംഗ്ടണ്‍: ജൂലൈ നാലിന് ഒപ്പുവെച്ച ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പ്രകാരം നോണ്‍ ഇമിഗ്രന്റ് അപേക്ഷകള്‍ക്ക് വിസ ഇന്റഗ്രിറ്റി ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതോടെ യു എസ് വിസയ്ക്ക് ചെലവേറും. 250 ഡോളറാണ് വിസ ഇന്റഗ്രിറ്റി ഫീസ്. 

വിസാ നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുന്ന സുരക്ഷാ ഡെപ്പോസിറ്റാണ് ഇന്റഗ്രിറ്റി ഫീസ്. വിസ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളില്‍ യു എസ് വിട്ടുപോകുകയാണെങ്കില്‍ വിസ ഇന്റഗ്രിറ്റി ഫീസ് തിരികെ ലഭിക്കാന്‍ അപേക്ഷിക്കാം. ഇല്ലെങ്കില്‍ ഈ പണം യു എസ് ട്രഷറിയിലേക്ക് പോകും. വിസ ഇന്റഗ്രിറ്റി ഫീസിനു പുറമെ 1-94 ഫീസ് ആയി 24 ഡോളറും ഇഎസ്ടിഎ ഫീസ് ആയി 13 ഡോളറും വേറെയും നല്‍കേണ്ടതുണ്ട്.

നിലവില്‍ യു എസ് ടൂറിസ്റ്റ് അല്ലെങ്കില്‍ ബിസിനസ് വിസയ്ക്ക് (ബി-1,ബി-2) ഇന്ത്യക്കാര്‍ക്ക് അടയ്ക്കേണ്ടി വരുന്ന വിസ ഫീസ് 185 ഡോളറാണ്. എന്നാല്‍ 250 ഡോളര്‍ ഇന്റഗ്രിറ്റി ഫീസായും 1-94 ഫീസ് ആയി 24 ഡോളറും ഇ എസ് ടി എ ഫീസ് ആയി 13 ഡോളറും വേറെയും ഈടാക്കാന്‍ തുടങ്ങുമ്പോള്‍ മൊത്തം 472 ഡോളര്‍  ചെലവഴിക്കേണ്ടതായി വരും. ഇത് നിലവില്‍ വിസയ്ക്ക് അടയ്ക്കുന്ന തുകയുടെ രണ്ടര മടങ്ങ് അധികമാണ്.

2026 മുതലാണ് പുതിയ ഫീസ് നല്‍കേണ്ടി വരിക. ടൂറിസ്റ്റുകള്‍ (ബി-1, ബി-2), വിദ്യാര്‍ഥികള്‍ (എഫ്,എം), എച്ച്-1ബി പ്രഫഷണല്‍സ്, എക്സ്ചേഞ്ച് വിസിറ്റര്‍മാര്‍ തുടങ്ങിയ എല്ലാ നോണ്‍ ഇമിഗ്രന്റ് വിസ ഉടമകള്‍ക്കും ഈ ഫീസ് ബാധകമാണ്. അതേസമയം നയതന്ത്ര വിസകളെ (എ, ജി ക്ലാസ്) ഒഴിവാക്കിയിട്ടുണ്ട്.

അടുത്ത വര്‍ഷം മുതല്‍ യു എസ് വിസയ്ക്ക് ചെലവേറും