നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണമെന്ന് കെ സി വേണുഗോപാല്‍ കത്തയച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണമെന്ന് കെ സി വേണുഗോപാല്‍ കത്തയച്ചു


കൊല്ലം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാല്‍ കത്തയച്ചു. വധശിക്ഷ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കത്തില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യെമനില്‍ വിധി വന്നിരിക്കുന്നത്. ഇനി നാലു ദിവസങ്ങള്‍ മാത്രമെ മുന്നിലുള്ളുവെന്നും പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും കത്തില്‍ പറയുന്നു. അതേസമയം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും ഒരു ജീവന്റെ പ്രശ്‌നമാണെന്നും കെ സി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു. വധശിക്ഷയുമായി ബന്ധപ്പെട്ടുള്ള തീരുമാനം വന്നതിനു ശേഷം ഇതുവരെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതേസമയം നിമിഷപ്രിയയെ ജയിലിലെത്തി കാണുന്നതിനായി അമ്മ പ്രേമകുമാരി അനുമതി തേടും.