ഡല്‍ഹിയില്‍ വായു മലിനീകരണം അപകടകരമായ നിലയില്‍

ഡല്‍ഹിയില്‍ വായു മലിനീകരണം അപകടകരമായ നിലയില്‍


ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലെത്തി. വിഷലിപ്തമായി നുരഞ്ഞ് പതഞ്ഞൊഴുകുന്ന യമുനാ നദിയുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ദീപാവലി അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മലിനീകരണം വളരെ മോശമായ നിലയിലേക്ക് എത്തിയത്.

നദിയില്‍ രൂപപ്പെട്ട നുരയില്‍ ഉയര്‍ന്ന അളവില്‍ അമോണിയയും ഫോസ്‌ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ഗുരുതര ശ്വാസകോശ, ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നദിയിലെ മലിനീകരണ തോത് ആശങ്കാജനകമാണെന്നും ഛഠ് പൂജ പോലുള്ള പ്രധാന ആഘോഷങ്ങള്‍ അടുത്തുവരുന്നതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി വിദഗ്ധര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.