ഡല്‍ഹി മുന്‍ മന്ത്രിക്ക് ജാമ്യം

ഡല്‍ഹി മുന്‍ മന്ത്രിക്ക് ജാമ്യം


ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മന്ത്രിയും എ എ പി നേതാവുമായ സത്യേന്ദര്‍ ജെയിന് ജാമ്യം. രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് സത്യേന്ദര്‍ ജെയിന് ഡല്‍ഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. നാല് കമ്പനികളുടെ കള്ളപ്പണം സത്യേന്ദര്‍ ജെയിന്‍ വെളിപ്പിച്ചെന്നു കാട്ടി 2022 മാര്‍ച്ചിലാണ് ഇ ഡി സത്യേന്ദര്‍ ജെയിനെ കസ്റ്റഡിയിലെടുത്തത്.

വിചാരണ ഇത് വരെ ആരംഭിച്ചിട്ടില്ലെന്നും രണ്ട് വര്‍ഷത്തോളമായി സത്യേന്ദര്‍ ജെയിന്‍ ജയിലില്‍ തുടരുകയാണെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടേയും രണ്ടാള്‍ ജാമ്യത്തിന്റേയും ബലത്തിലാണ് കോടതി സത്യേന്ദര്‍ ജെയിനിന് ജാമ്യം അനുവദിച്ചത്.