പ്രഥമ ഇവാനോ ഫെസ്റ്റ്-24ന് വാന്‍കൂവറില്‍ വര്‍ണോജ്വലമായ സമാപനം

പ്രഥമ ഇവാനോ ഫെസ്റ്റ്-24ന് വാന്‍കൂവറില്‍  വര്‍ണോജ്വലമായ സമാപനം


വാന്‍കൂവര്‍: സെന്റ് ജോസഫ് സിറോ മലങ്കര  കാതോലിക്കാ പള്ളി വാന്‍കൂവറിന്റെ  നേതൃത്വത്തില്‍ ഒക്ടോബര്‍ 12ന് നടത്തിയ ഇവാനോ  ഫെസ്റ്റ്-24 വന്‍ ജനാവലിയുടെ നേതൃത്വത്തില്‍   സമാപിച്ചു. മലങ്കര കത്തോലിക്കാസഭ യു എസ് എ- കാനഡ  ഭദ്രാസനത്തിന്റെ ബിഷപ്പായ റെവ. ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് പിതാവിന്റെ   പ്രാര്‍ത്ഥനാശംസകളോടെ ആരോംഭിച്ച ഇവാനോ  ഫെസ്റ്റ് ഇടവക വികാരി റെവ. ഫാ. ജോണ്‍  കുര്യാക്കോസ് (ഫാ. ഡൈജു) ഉദ്ഘാടനം ചെയ്തു. ഇവാനൊ ഫെസ്റ്റ്-24ന്റെ ഭാഗമായി നടത്തിയ പ്രഥമ  ഇവാനോ കപ്പ് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തില്‍  ഐലന്‍ഡ് ടസ്‌കേഴ്‌സ് സൂപ്പര്‍ ജയന്റ്‌സിനെ ഫൈനലില്‍ (4843)നു പരാജയപ്പെടുത്തി   ജേതാക്കളായി. മലയാളികളുടെ ഇടയില്‍ ആദ്യമായ്  നടത്തിയ ഈ ബാസ്‌കറ്റ്‌ബോള്‍ മത്സരത്തില്‍ ആറു  ടീമുകള്‍ പങ്കെടുത്തു.

പ്രഥമ ഇവാനോ ഫെസ്റ്റ്-24ന് വാന്‍കൂവറില്‍  വര്‍ണോജ്വലമായ സമാപനം

പ്രഥമ ഇവാനോ ഫെസ്റ്റ്-24ന് വാന്‍കൂവറില്‍  വര്‍ണോജ്വലമായ സമാപനം

ഇവാനോ കപ്പ് ബാസ്‌കറ്റ്‌ബോള്‍ ഉദ്ഘാടനവും ഇവാനോ ഫെസ്റ്റ്- 2025  കലണ്ടര്‍ പ്രകാശനവും സെന്റ് ജോര്‍ജ്   ഓര്‍ത്തഡോക്‌സ് പള്ളി വാന്‍കൂവര്‍ വികാരി റെവ എം സി കുരിയാക്കോസ് റമ്പാന്‍ നിര്‍വഹിച്ചു. സെന്റ്   അല്‍ഫോന്‍സ് സിറോ മലബാര്‍ പള്ളി വന്‍കൂവര്‍  വികാരി റെവ. ഫാ. തോമസ് വെണ്മാന്‍തറ ആശംസകള്‍ നേര്‍ന്നു. ഇവാനോ ഫെസ്റ്റിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റും സ്ത്രീകള്‍ക്കായുള്ള  ത്രോബോള്‍ മത്സരങ്ങളും കുട്ടികള്‍ക്കുവേണ്ടി   ബാസ്‌കറ്റ്ബാള്‍ മത്സരങ്ങളും കോസ്റ്റും മത്സരങ്ങളും കൂടാതെ വിവിധ കലാ പരിപാടികളും നടത്തി. അഞ്ചു ടീമുകള്‍ പങ്കെടുത്ത അത്യന്തം  വാശിയേറിയ സ്ത്രീകളുടെ ത്രോബോള്‍ മത്സരത്തിന്റെ   ഫൈനലില്‍ ഫ്ളീറ്റ്‌വുഡ് കനൂക്‌സ്  ഫയര്‍‌സ്റ്റോവ്‌മേഴ്സിനെ ഒന്നുനെതിരെ രണ്ടു സെറ്റുകള്‍ക്ക് പരിചയപ്പെടുത്തി. ഇവാനോ  ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ച നാടന്‍ തട്ടുകട പങ്കെടുത്ത ആളുകള്‍ക്കു വേറിട്ടൊരു അനുഭവം ആണ്  നല്‍കിയത്. ഇവാനോ ഫെസ്റ്റിന്റെ എല്ലാവിധമായ  പ്രവര്‍ത്തനങ്ങള്‍ക്കും ഇടവക ട്രസ്റ്റി ജോസ്   മാത്യുവും ഇടവക സെക്രട്ടറി ഹാരി ജോണും  നേതൃത്വം നല്‍കി.