യു കെ, ഇ യു, യു എസ് ടൂറിസ്റ്റ് വിസയുള്ള ഇന്ത്യക്കാര്‍ക്കും യു എ ഇയില്‍ വിസ ഓണ്‍ അറൈവല്‍

യു കെ, ഇ യു, യു എസ് ടൂറിസ്റ്റ് വിസയുള്ള ഇന്ത്യക്കാര്‍ക്കും യു എ ഇയില്‍ വിസ ഓണ്‍ അറൈവല്‍


അബുദാബി: യു കെ, യൂറോപ്യന്‍ യൂണിയന്‍, യു എസ് രാജ്യങ്ങളിലെ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു എ ഇയില്‍ വിസ ഓണ്‍ അറൈവല്‍. യോഗ്യതയുള്ള ഇത്തരം ഇന്ത്യന്‍ യാത്രക്കാര്‍ക്ക് 60 ദിവസം വരെ വിസ ലഭിക്കും. നൂറ് ദിര്‍ഹം ചെലവില്‍ 14 ദിവസത്തേക്കു ലഭിക്കുന്ന വിസ 250 ദിര്‍ഹം നല്‍കിയാല്‍ 14 ദിവസത്തേക്കു കൂടി നീട്ടാനാവും. യു കെ, യു എസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വിസയുള്ള പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 250 ദിര്‍ഹം നല്‍കിയാല്‍ 60 ദിവസത്തേക്ക് യു എ ഇ വിസ ലഭ്യമാകും. 

അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറു മാസത്തെ സാധുത ഉണ്ടായിരിക്കണം.