യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു

യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു


ജറുസലേം: ഹമാസ് മേധാവി യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരിക്കുകയാണ്.

യഹ്യ ഇരിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. നിറയെ പൊടിപടലങ്ങളാണ്. പൊടിപിടിച്ച സോഫയില്‍ ഒരാള്‍ ഇരിക്കുന്നത് കാണാം. തലയും മുഖവും സ്‌കാര്‍ഫ് കൊണ്ട് മറച്ചിട്ടുണ്ട്. വലതു കൈക്ക് ഗുരുതരമായി പരിക്ക് പറ്റിയതായും കാണാന്‍ കഴിയും. ഡ്രോണ്‍ അടുത്തേയ്ക്ക് ചെന്നപ്പോള്‍ ഒരു വടിയെടുത്ത് എറിയുന്നതും വിഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.

ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതിന് ശേഷം ആ കെട്ടിടത്തില്‍ ഷെല്‍ ആക്രമണം നടത്തുകയും യഹ്യ സിന്‍വര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

അതേസയം യഹ്യ സിന്‍വറിന്റെ കൊലപാതകത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചില്ല. 2017 മുതല്‍ ഗാസയില്‍ ഹമാസിനെ നയിച്ചിരുന്ന യഹ്യ സിന്‍വര്‍ ഒക്ടോബര്‍ 17ലെ ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് ഇസ്രയേലും യുഎസ് ഉദ്യോഗസ്ഥരും കുരുതുന്നത്.