പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും


കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഒക്ടോബര്‍ 23ന് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് 10 ദിവസം വയനാട്ടില്‍ പര്യടനം നടത്തും. വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. നവംബര്‍ 13നാണ് തെരഞ്ഞെടുപ്പ് നടക്കുക.

പ്രിയങ്കയ്ക്കെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.