ന്യൂഡല്‍ഹി: ഈ മാസം 31നകം ഇന്ത്യയെ നക്‌സല്‍ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒഡീഷയിലെ കട്ടക്കില്‍ നടന്ന സി ഐ എസ് എഫ് അന്‍പത്തിയേഴാം റെയ്‌സിങ് ദിനത്തില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ നിര്‍ണായക പ്രസ്താവന. തിരുപ്പതി മുതല്‍ പശുപതിനാഥ് വരെയുള്ള മേഖല നിയന്ത്രിച്ചവരെ തുടച്ചു നീക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 31ന് മുന്നേ രാജ്യത്തെ നക്‌സലിസത്തില്‍ നിന്നും മോചിപ്പിക്കുകയെന്നതാണ് മോഡി സര്‍ക്കാരിന്റെ തീരുമാനം. ഒഡീഷയിലും ഛത്തീസ്ഗഢീലും തെലങ്കാനയിലും നക്‌സലിസം ഇല്ലാതാക്കുന്നതില്‍ സി ഐ എസ് എഫ് നിര്‍ണായക പങ്കു വഹിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
