ബി ജെ പി സര്‍ക്കാര്‍ ഹിറ്റ്‌ലറേയും സ്റ്റാലിനേയും മറികടന്നു: മമത ബാനര്‍ജി

ബി ജെ പി സര്‍ക്കാര്‍ ഹിറ്റ്‌ലറേയും സ്റ്റാലിനേയും മറികടന്നു: മമത ബാനര്‍ജി


കൊല്‍ക്കത്ത: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ എത്തി സമരത്തില്‍ പങ്കെടുക്കുമെന്ന് മമമത പറഞ്ഞു. കൊല്‍ക്കത്തയില്‍ തൃണമൂണ്‍ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുക്കവേയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.

ബി ജെ പിക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ കുടക്കീഴില്‍ അണിനിരക്കേണ്ട സമയം എത്തിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ പാര്‍ട്ടികളോടും രാജ്യത്തോടും തന്നെ താന്‍ ഇക്കാര്യം അഭ്യര്‍ഥിക്കുന്നു. ഏകാധിപത്യത്തിന്റെ എല്ലാ പരിധിയും ബി ജെ പി സര്‍ക്കാര്‍ ലംഘിച്ചുകഴിഞ്ഞു. ഹിറ്റ്ലറേയും സ്റ്റാലിനെയും മറികടന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്ന പോരാട്ടമെന്നും മമത പറഞ്ഞു.