രണ്ടു വര്‍ഷത്തിന് ശേഷം ഡല്‍ഹി കോര്‍പറേഷനില്‍ ബി ജെ പി മേയര്‍

രണ്ടു വര്‍ഷത്തിന് ശേഷം ഡല്‍ഹി കോര്‍പറേഷനില്‍ ബി ജെ പി മേയര്‍


ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ജയം. മേയറായി ബി ജെ പിയുടെ രാജ ഇഖ്ബാല്‍ സിങ്ങിനെ തെരഞ്ഞടുത്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം ബി ജെ പി നേടുന്നത്. 

133 വോട്ടുകള്‍ ലഭിച്ച രാജ ഇഖ്ബാല്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മന്‍ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

മന്‍ദീപ് സിങ്ങിന് ആകെ എട്ടു വോട്ടുകള്‍ മാത്രമാണ് നേടാനായത്. നിലവില്‍ 250 സീറ്റുകളുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് 117 കൗണ്‍സിലര്‍മാരുണ്ട് ബി ജെ പിക്ക്. ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത് ബി ജെ പിക്ക് നേട്ടമായി.